Red desert ,tamilnadu
ചുവന്ന മരുഭൂമിയിലൂടെ ഒരു യാത്ര
Post Date : 27 Nov 2021
20 views
ചുവന്ന മണലാരണ്യം അതാണ് ഇവിടത്തെ വിശേഷത.ചുവന്ന മണൽ കൂമ്പാരങ്ങളിൽ പച്ച വിരിച്ച പലതരം മരങ്ങൾ .തികച്ചും പുതുമയാർന്ന ഒരു കാഴ്ച ആണ് ഈ സ്ഥലം നമുക്ക് സമ്മാനിക്കുന്നത്.കുറച്ചു അമ്പലങ്ങളും ഉണ്ട് ഇവിടെ കറുക്കുവേല അയ്യനാർ കോവിൽ,വന തിരുപ്പതി കോവിൽ തുടങ്ങിയവ.തമിഴ് നാട്ടിലെ തിരുച്ചെണ്ടുർ നിന്നും 15 km യാത്ര ചെയ്താൽ ഇവിടെ എത്താം.ഒരു മിനി ബസ് മാത്രമേ ഇവിടം വരെ ഉള്ളു.അല്ലെങ്കിൽ കായം മൊഴി എന്ന സ്ഥലത്തു ഇറങ്ങിയാൽ അവിടെ നിന്നും 3 km ഓട്ടോയിൽ പോകണം.താമസ സൗകര്യം തിരുചെണ്ടൂരിൽ കിട്ടും.തമിഴ് നാട്ടിലെ മിക്കവാറും എല്ലാ സ്ഥലത്തു നിന്നും തിരുചെണ്ടൂർക്കു ബസ് കിട്ടും.തൂത്തുക്കുടി ജില്ലയിൽ ആണ് ഈ സ്ഥലം.