നേപ്പാൾ (ലുംബിനിയും കപിലവസ്തുവും)

Give your rating
Average: 4 (2 votes)
banner
Profile

Aja Mary Abraham

Loyalty Points : 95

Total Trips: 3 | View All Trips

Post Date : 20 Mar 2024
7 views

ഇന്ത്യയിൽ നിന്ന് പാസ്സ്പോർട്ടോ വിസയോ ഇല്ലാതെ സന്ദർശിക്കാൻ പറ്റുന്ന ഒരു വിദേശ രാജ്യമാണ് നേപ്പാൾ എന്നതും ഒരു കാരണമായിരുന്നു. ഗൂഗിൾ വഴിയും മുൻപ് പോയിട്ടുള്ളവരോട് ചോദിച്ചും ഒരു യാത്രാ plan തയ്യാറാക്കി.  ഒരു ചെറിയ team സംഘടിപ്പിച്ചു.

ഗോരഖ്പുർ വരെ ട്രെയിനിലും, അവിടന്ന് ഒരു വണ്ടി വിളിച്ച് sonauli ബോർഡർ വരെയും (പൊതുഗതാഗത സംവിധാനവും ലഭ്യമാണ്) പോയി. കറൻസി എക്സ്ചേഞ്ച് അവിടന്ന് ചെയ്തു. 
അടുത്ത ദിവസം രാവിലെ തന്നെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുമ്പിനിയിലേക്ക് പുറപ്പെട്ടു. രാജ്ഞ്ഞി മായാദേവി ശ്രീബുദ്ധന് ജന്മം നൽകിയ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന മായാദേവി ക്ഷേത്രമാണ് ലുമ്പിനിയിലെ പ്രധാന ക്ഷേത്രം. മറ്റു രാജ്യങ്ങളിലെ ബുദ്ധമത സംഘടനകൾ ഫണ്ട്‌ ചെയ്യുന്ന മറ്റു നിരവധി ക്ഷേത്രങ്ങളും മൊണാസ്ട്രികളും ഇവിടെയുണ്ട്.

അവിടന്ന്, ഗൗതമ ബുദ്ധന്റെ കൗമാരവും യൗവനവും ചെലവഴിച്ച കപിലവസ്തുവും സന്ദർശിച്ചശേഷം രാത്രിയോടെ പൊഖറയിൽ എത്തി. Sonauli യിൽ നിന്ന് ലുംബിനിക്ക് public transport ഉണ്ട്. അവിടന്ന് പൊഖാറയ്ക്ക് public transport കിട്ടാൻ പ്രയാസമായതിനാൽ ഒരു വണ്ടി വിളിച്ചാണ് പോയത്. ആ യാത്രയിൽ കപിലവസ്തുവും ഉൾപ്പെടുത്തുകയായിരുന്നു. ഏതാനും ലുമ്പിനി, കപിലവസ്തു ചിത്രങ്ങൾ ചേർക്കുന്നു: