Malarikkal Water Lily fields...മലരിക്കലെ ആമ്പൽ പാടം

Give your rating
Average: 4.5 (4 votes)
banner
Profile

TODDLERS TWISTS

Loyalty Points : 130

View All Posts

Post Date : 02 Nov 2021

പോസ്റ്റാൻ കുറച്ചു വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഈ വർഷത്തെ സീസൺ ഒക്കെ കഴിഞ്ഞു.

 

ട്രിങ് ട്രിങ് ട്രിങ് ട്രിങ് ..അലാറം മുഴങ്ങി...സമയം രാവിലെ 6 മണി..

 

..... എടോ ഭാര്യേ ...എഴുനേൽക്കു......ഒന്ന് എഴുന്നേറ്റെ വേഗം....

അല്പം കലുഷത്തോടെ ഭാര്യ..എന്തോന്നാ മനുഷ്യ..ഇന്ന് ശനിയാഴ്‌ച ആണ്...നിങ്ങക്കും കുഞ്ഞിനും അവധി ആണ്...വന്നു വന്നു അതും മറന്നോ....

 

പോയെ പോയെ...അവധി ആയതു കൊണ്ട് തന്നെയാ വിളിച്ചത്.....

 

പിന്നെ എന്തിനാ ഈ കൊച്ചു വെളുപ്പാൻ കാലത്തു മനുഷ്യന്റെ ഉറക്കം കളയുന്നെ....ഭാര്യ ചൂടിൽ ആണ്...

 

ശനിയാഴ്ച അല്ലെ...മഴയും ഇല്ല....ഇപ്പോളാണ് ഓർത്തത്...ഇന്നലെ മുതൽ മലരിക്കൽ തുറന്നു കൊടുത്തു എന്ന്...പോയാലോ...??

 

നിങ്ങൾക്കെന്താ മനുഷ്യ രാവിലെ തന്നെ പിച്ചും പേയും പറയുന്നോ.....ഈ കൊച്ചു വെളുപ്പാൻ കാലത്തു അവിടെ പോയിട്ട് എന്ത് കാണാൻ ആണ്....അവിടുത്തെ വഞ്ചിക്കാർ ഒക്കെ എഴുന്നേറ്റു റെഡി ആവണേൽ നേരം വെളുക്കും....അവിടെ കിടന്നുറങ്ങു മനുഷ്യാ...

 

നീ വരുന്നോ ഇല്ലയോ...ഞാൻ എന്തായാലും പോവ്വാ....എന്നും പറഞ്ഞു ഞാൻ എഴുനേറ്റു പല്ലൊക്കെ തേച്ചു റെഡി ആയി...അപ്പോൾ ഭാര്യക്കും മനസിലായി..കളി അല്ല കാര്യം ആയി തന്നെ പറഞ്ഞതാണ് എന്ന്...അപ്പോൾ തന്നെ മോളെയും എഴുന്നേൽപ്പിച്ചു രണ്ടാളും റെഡി ആയി...

 

കാര്യം ഞാൻ കോട്ടയംകാരൻ ഒക്കെ ആണേലും ഇത് വരെ മലരിക്കലെ ആമ്പൽ പാടം കാണാൻ പോയിട്ടില്ല.......കൊറോണ കാരണം അതും സാധിച്ചു...വർക്ക് ഫ്രം ഹോം ആയതു കൊണ്ട് ഒരു വര്ഷം ആയിട്ടു വീട്ടിൽ ഉണ്ട്......

 

 

രാവിലെ 0645 നു ഞങ്ങൾ വണ്ടിയിൽ കയറി മലരിക്കൽ ലക്‌ഷ്യം ആക്കി യാത്ര തുടങ്ങി... വീട്ടിൽ നിന്നും ഓട് 15km .... അരമണിക്കൂർ കൊണ്ട് എത്തേണ്ടതാണ്...പരുത്തുംപാറ പന്നിമറ്റം പാക്കിൽ വഴി മുളങ്കുഴ എത്തി.....അവിടെ നിന്ന് അപ്ലം മുന്നോട്ടു പോയാൽ സിമന്റ് കവല...അവിടുന്ന് ലെഫ്റ് ഒരു ബൈപാസ് ഉണ്ട്...നേരെ തിരുവാതുക്കൾ എത്തും....അവിടെ നിന്നും കുമരകം റൂട്ടിൽ അല്പം മുന്നോട്ടു പോയി..  ഇല്ലിക്കൽ പാലം കയറി ഇറങ്ങിയാൽ ഉടനെ ഇടത്തോട്ടു...ഇടതും വലതും ആയി ഗൂഗിൾ ചേച്ചി പറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു....മലരിക്കൽ എത്തിയപ്പോ 0715 ... ഭാര്യയുടെ കണ്ണ് തള്ളിപ്പോയി അവിടുത്തെ തിരക്ക് കണ്ടപ്പോൾ...റോഡിനു വീതി കുറവായതു കൊണ്ട് വീടുകളിലോ ഒഴിഞ്ഞ പറമ്പുകളിലോ ആണ് പാർക്കിംഗ്... ഞങ്ങൾ ചെല്ലുമ്പോ ആദ്യത്തെ 2 പാർക്കിംഗ് ഫുൾ ആണ്...നാട്ടുകാരിൽ  ഒരാൾ പറഞ്ഞു ഒരു 10 മിനുട്ട് വെയിറ്റ് ചെയ്യൂ ഒരു കാർ ഇപ്പോൾ ഇറങ്ങും എന്ന്.....എന്തായാലും നോകാം എന്ന് കരുതി അല്പം മുന്നിലേക്ക് എടുത്തപ്പോൾ അതാ വേറെ ഒരു പാർക്കിംഗ് ന്റെ ബോർഡ്....നേരെ അങ്ങോട്ടു വണ്ടി തിരിച്ചു...അതൊരു വീട്ടിലേക്കുള്ള വഴി ആണ്...വലതു സൈഡിൽ മുഴുവൻ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു...ആ വീട്ടുകാരി ഇത്താത്ത ഞങ്ങളോട് പറഞ്ഞു കാർ മുറ്റത്തു പാർക്ക് ചെയ്യാം എന്ന്.....മലരിക്കൽ ഇത്തവണ പഞ്ചായത്ത് കൂടി തീരുമാനം എടുത്തതാണ്....വീടുകളിൽ കാർ പാർക്ക് ചെയ്യാം....പാർക്കിംഗ് ഫീസ് ആയി കാര് ഒന്നിന് ₹30 ....അതൊട്ടും കൂടുതൽ അല്ല.....വഴിയരികിൽ പാർക്ക് ചെയ്തു ബ്ലോക്ക് ആകുന്നതിലും എത്രയോ നല്ലതാണ്....മാത്രമല്ല നാട്ടിലുള്ളവർക്ക് ഒരു ചെറു വരുമാനവും ആയി.....അവിടെ ഉള്ളവർ ഒക്കെ സാധാരണക്കാർ ആണ്...

 

അങ്ങിനെ കാർ പാർക്ക് ചെയ്തു ഞങ്ങൾ  ആമ്പൽ   പാടം കാണാനായി നടന്നു. മോളുടെ ഭാഷയിൽ പറഞ്ഞാൽ അമ്പലം പൂവ്.......പാതി ഉറക്കത്തിൽ ആയിരുന്നു അവൾ....അങ്ങിനെ വഞ്ചി കടവിൽ എത്തി.....വഞ്ചിക്കാരൻ പറഞ്ഞു ആളൊന്നിന് ₹100 ... മുക്കാൽ മണിക്കൂർ.....ഇനി അതല്ല ഒരുപാട് ദൂരേക്ക് പോണമെങ്കിൽ 2 മണിക്കൂറിനു ₹1000 . ഞങ്ങൾക്ക് മുക്കാൽ മണിക്കൂർ മതി എന്ന് പറഞ്ഞു വഞ്ചിയിൽ കയറി.....ഒരുപാടു നാളുകൾക്കു ശേഷം ആണ് അങ്ങിനെ ഒരു വഞ്ചിയാത്ര.....മോളുടെ കന്നി വഞ്ചിയാത്ര ആയിരുന്നു അത്.... ( മംഗോ മെഡോസിൽ പോയപ്പോൾ കയറിയിരുന്നു..പക്ഷെ അതുപോലെ അല്ലല്ലോ ഇത്).... വഞ്ചിക്കാരൻ ഞങ്ങളെയും കൊണ്ട് വഞ്ചി തുഴഞ്ഞ് മുന്നോട്ട് പോയി....അല്പം ദൂരം എത്തിയപ്പോ തുഴച്ചിൽ നിർത്തി എൻജിൻ ആക്കി...അപ്പൊ അല്പം കൂടെ സ്പീഡ് ആയി...മോളുടെ അമ്പലം പൂവുകൾക്കിടയിലൂടെ വഞ്ചി ഞങ്ങളെയും വഹിച്ചു മുന്നോട്ടു പോയി....അവൾക്കാകെ അത്ഭുദം...ചുറ്റിലും നല്ല പിങ്ക് നിറത്തിൽ ആമ്പൽ പൂവുകൾ...വഞ്ചി ആമ്പൽ പൂവിന്റെ ഇലക്ക് മുകളിലൂടെ മുന്നോട്ടു പോയി....വഞ്ചിയുടെ വരവ് കണ്ടു ആമ്പൽ പൂവുകൾ തണ്ടു വളച്ചു സ്വയം രക്ഷപെട്ടു എന്നോ വഴിമാറി തന്നു എന്നോ ഒക്കെ പറയാം....അങ്ങിനെ ഒരു സ്ഥലത്തു വഞ്ചി നിർത്തി തന്നു.....ചുറ്റിലും പൂവ്....ആവശ്യത്തിന് ഫോട്ടോ എടുക്കാം......മോൾക്ക് വേണ്ടി ഒരു പൂവ് പറിച്ചു...അപ്പൊ വഞ്ചിക്കാരൻ ഒരു 4 -5 പൂക്കൾ കൂടി പറിച്ചു തന്നു... ഞാൻ പറഞ്ഞു..ചേട്ടാ ആ പൂക്കൾ അവയുടെ തണ്ടിൽ നിൽക്കുമ്പോൾ ആണ് ഭംഗി..നമ്മൾ അത് പറിച്ചു കരയിൽ എത്തുമ്പോളേക്കും അത് വാടി പോവും....ആർക്കും ഒരുപയോഗവും ഇല്ല......അവിടെ തന്നെ നിന്നോട്ടെ...എല്ലാവര്ക്കും കണ്ടു ആസ്വദിക്കാമല്ലോ എന്ന്...അപ്പോളേക്കും 4 -5 പോവൂ ഭാര്യയുടെ കയ്യിൽ എത്തിയിരുന്നു.....

 

വഞ്ചിക്കാരൻ പറഞ്ഞത് രാവിലെ 0545 മുതൽ അവർ വഞ്ചിയും ആയി അവിടെ റെഡി ആണ്.....10 മണി ആവുമ്പോളേക്കും പൂവുകൾ കൂമ്പി പോവും...സൂര്യൻ വരുമ്പോൾ ആമ്പൽ പൂവ് കൂമ്പി പോവും....അതിരാവിലെ ചെന്നാലേ ഭംഗി ആസ്വദിക്കാൻ പറ്റുള്ളൂ .....ഞങ്ങൾ ചെന്നപ്പോൾ ഒരുപാട് പേര് അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു......എന്തായാലും നല്ല ഒരു അനുഭവം ആയിരുന്നു.....കുറച്ചു നേരം കൂടി ആമ്പൽ പൂവുകളുടെ ഭംഗി ആസ്വദിച്ച ശേഷം പതുക്കെ റോഡ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.........

 

ധാരാളം പേർ ആമ്പലിന്റെ കിഴങ്ങും മറ്റും പറിച്ചു കൊണ്ട് പോവുന്നത് കണ്ടു........ഞങൾ തിരിച്ചു ഇത്തയുടെ വീട്ടിൽ എത്തി കാർ എടുത്തു മടക്ക യാത്ര ആരംഭിച്ചു.......ഒരു വീക്കെന്ഡിന്റെ നല്ല തുടക്കം.......

Some Useful Travel Accessories