കോടനാട് വ്യൂ പോയിന്റ്

Give your rating
No votes yet
banner
Profile

Naaji Noushi

Loyalty Points : 61

Total Trips: 1 | View All Trips

Post Date : 28 Oct 2020
17 views

തലശ്ശേരിയിൽ നിന്നും ..325km @കോടനാട് 🚘
 

തമിഴ് നാടിൻറെ മൂന്നാമത്തെ സ്വിസ്സർലാണ്ട്.. കോടനാട്..

ഒരു ഊട്ടി ട്രിപ്പ് നിങ്ങൾ പോകുവാൻ ആഗ്രഹിക്കുന്നു വെങ്കിൽ.. ഊട്ടിയിൽ മാത്രം ഒതുക്കാതെ.. ഊട്ടിയെ കാളും മനോഹര മായാ ത്രിപുര സുന്ദരി..

കോടനാട് 

കൊട്ടഗിരി 

കൂനൂര് 

കൊട്ടഗിരി യിൽ നിന്നും 15km  കുത്തനെ ഉള്ള വളവും ഹെയർ പിന് ബെന്റും കടന്നു സ്വർഗ്ഗത്തിന്റെ മുകളിലേക്ക്.. ആകാശം തൊടുന്ന പോലെ ഒരു ഫീലാണ് നിങ്ങൾക്ക് കോടനാട് വ്യൂ പോയിന്റിലേക്കുള്ള ഓരോ നിമിഷവും തോന്നുക 

റോഡിന്റെ ഒരു വശം യൂക്കാലിപ്സ് മരങ്ങളുടെ ഫോറെസ്റ്റും ഇപ്പുറം  അതിരില്ലാത്ത കാഴ്ച ഒരുക്കി മലകളും തായേ പൊട്ടു പോലെ ചെറിയ ചെറിയ ഗ്രാമങ്ങളും...

മുന്നോട്ടു പോകും തോറും കാഴ്ചകളുടെ മാസ്മരികത ഒരുക്കി ചെറു വാട്ടർ ഫോളും  കണ്ണഞ്ചിപ്പിക്കുന്ന തേയില തോട്ടങ്ങളും അതിന് കുറുകെ ചെറിയ നീർചാലുകളും 

ഹോ!!! അന്തസ്സ് 👌👌

എന്താണ് പറയുക കോടനാടിനെ കുറിച്ചു നിങ്ങളോട് ഞാൻ... കണ്ടറിയേണ്ട കാര്യാമാണ് വാക്കുകളിൽ ഒതുക്കാനുള്ളതല്ല..
തമിഴ് നാടിൻറെ സ്വകാര്യ അഹങ്കാരം. ഗ്രാമങ്ങളുടെ പ്രൗഡിയാണ് കോടനാട്. ഉയരത്തിലേക്ക് എത്തിയാൽ കാറ്റു കൊണ്ട് ചെവിയടക്കും . സൗന്ദര്യം കൊണ്ട് നിങ്ങളുടെ കണ്ണുകളും..

കോടനാട് വ്യൂ പോയിന്റ് സീ ലെവലിൽ നിന്നും 1793മീറ്റർ ഉയരത്തിലാണ്..
നീലഗിരി കുന്നു കളുടെ ഭാഗമാണ് ഇത്  .നീലഗിരി ജില്ലയിലെ  കൊട്ടഗിരി പഞ്ചായത്തിലാണ് കോടനാട് വ്യൂ പോയിന്റ്..

തേയില തോട്ടങ്ങളുടെ സൗന്ദര്യം കൂട്ടുന്നത് ഇവുടുത്തെ പൊൻ പുലരിയാണ് 

അല്ലിമലർ ,പില്ലു മല ,സത്യ.. എന്നീ ഗ്രാമങ്ങളും ഇവിടെ കാണാം. ഭവാനി സാഗർ ഡാം ,ബംഗള പടി വാട്ടർ ഫോളിന്റെയും സുന്ദര കാഴ്ചയാണ് ഇവിടുത്തെ മറ്റൊരു കാഴ്ച 

അന്തരിച്ച മുൻ തമിഴ് നാട് മുഖ്യ മന്ത്രി ജയലളിതയുടെ ടീ എസ്റ്റേറ്റും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ് ..

കണ്ടാലും കൊതി വരാത്ത കോടനാട് എന്നും കണ്ണിൽ  തെളിഞ് നിൽക്കുന്ന കാഴ്ച്ചയുടെ വിസ്‌മയ ലോകമാണ്..