ബാല്യകാല സ്മരണയിലേക്കൊരു യാത്ര
ഒരു കരിമ്പിൻ ചക്കിൽ പോയിട്ടില്ലാത്തവർക്കുവേണ്ടി അവിടുന്നെടുത്ത ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ ഞാൻ പഠിച്ചതും വളർന്നതും തിരുവൻവണ്ടൂരിനടുത്ത് പമ്പയാറിന് തീരത്തുള്ള പാണ്ടനാട് എന്ന സ്ഥലത്താണ്. അന്നൊക്കെ അവിടെ കരിമ്പിൻ കൃഷി ധാരാളമായുണ്ടായിരുന്നു. കരിമ്പ് ആട്ടി ശർക്കര ഉണ്ടാക്കുന്ന ഒരു ചക്ക് ഞങ്ങളുടെ വീടിനു സമീപം ഉണ്ടായിരുന്നു. തീച്ചൂളയിൽ വീണാലുണ്ടാകാവുന്ന അപകടസാധ്യത കാരണം ഞങ്ങൾ കുട്ടികളെ അങ്ങോട്ട് വിടാറില്ലായിരുന്നെങ്കിലും മുതിർന്നവരോടൊപ്പം വല്ലപ്പോഴുമൊക്കെ പോകുന്നതും അപ്പപ്പോൾ പിടിക്കുന്ന ഉണ്ട ശർക്കര ചൂടോടെ കഴിക്കുന്നതും ഇന്നും മധുരമുള്ളൊരു ഓർമ്മയാണ്.
ഇപ്പോൾ അവിടെ കരിമ്പ് കൃഷിയോ ചക്കോ ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയൊരു ചക്കിൽ ഒരിക്കൽക്കൂടി പോകണം എന്ന് ആഗ്രഹിച്ചിരുന്നപ്പോഴാണ് പിപരിയയിൽ നിന്നും ജബൽപ്പൂരിലേക്കുള്ള മാർഗ്ഗമദ്ധ്യേ ചക്കുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇറങ്ങിയിട്ടുതന്നെ കാര്യം എന്നു കരുതി ഒരു ചക്കിൽ ഇറങ്ങി. ഒരു കരിമ്പിൻ ചക്കിൽ പോയിട്ടില്ലാത്തവർക്കുവേണ്ടി അവിടുന്നെടുത്ത ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.